മണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

രണ്ടു മാസം മുമ്പാണ് മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 13കാരി പ്രസവിച്ചത്. വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയ ആദ്യം മൊഴി നല്‍കിയിരുന്നത്.

Update: 2022-07-03 13:15 GMT

പാലക്കാട്: മണ്ണാര്‍ക്കാട് 13 വയസ്സുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 കാരനാണ് അറസ്റ്റിലായത്. രണ്ടു മാസം മുമ്പാണ് മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 13കാരി പ്രസവിച്ചത്. വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് സഹോദരനാണ് പീഡിപ്പിച്ചതെന്നും വ്യക്തമായത്.

തുടര്‍ന്ന് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുു. പ്രായപൂര്‍ത്തി ആവാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News