പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും പിഴയും

കൊറഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

Update: 2019-12-13 09:41 GMT

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് മംഗല്‍പ്പാടി കുബണൂര്‍ സ്വദേശി യശ്വന്തിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൊറഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2014 ഡിസംബര്‍ അവസാന ആഴ്ച മുതല്‍ മൂന്ന് ആഴ്ച്ചയോളം പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പോലിസ് കണ്ടെത്തിയിരുന്നു.




Tags: