കോഴിക്കോട് ബീച്ചില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും തടയുന്നതിനായി വൈകുന്നേരങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്.

Update: 2019-06-20 05:19 GMT

കോഴിക്കോട്: നഗരത്തിന്റെ വിവിധയിടങ്ങളില്‍ കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് കലാമുദ്ധീന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കോഴിക്കോട് ബീച്ചില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കര സ്വദേശി ആലിക്കോയ(56)യാണ് പിടിയിലായത്.

പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും തടയുന്നതിനായി വൈകുന്നേരങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്. ആലിക്കോയ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പട്ടിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

ബ്രൗണ്‍ ഷുഗറിന്റെ ഉറവിടത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരീക്ഷണവും റെയ്ഡും ശക്തിപ്പെടുത്തുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Tags:    

Similar News