മുത്തലാഖ് കേസില്‍ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്

കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പോലിസ് അറസ്റ്റുചെയ്തത്.

Update: 2019-08-16 10:41 GMT

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിലായതിനുശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പോലിസ് അറസ്റ്റുചെയ്തത്.

തലാക്ക് ചൊല്ലിയതിനെത്തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന ഉസാമിന്റെ ഭാര്യ താമരശ്ശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. 

Tags:    

Similar News