നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത ഫോറന്‍സിക് പരിശോധക്കായി അയച്ചു. ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

Update: 2020-10-04 14:44 GMT

മലപ്പുറം: നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീലിനെ(35)യാണ് പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു അറസ്റ്റു ചെയ്തത്.

പ്രതി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പുണ്ടാക്കി നിരവധി കുട്ടികളുടെ ലൈംഗിക ദ്യശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തുന്ന പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത ഫോറന്‍സിക് പരിശോധക്കായി അയച്ചു. ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നത് കണ്ടെത്തി തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ പി ഹണ്ടിന്റെ(Operation P Hunt) ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

എസ്‌ഐ രാജേഷ് ആയോടന്‍, സീനിയര്‍ സിപിഓമാരായ ജാഫര്‍ എ, ജയലക്ഷമി, സിപിഓമാരായ പ്രദീപ് ഇ ജി, അഭിലാഷ് എസ്, നിബിന്‍ദാസ് ടി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News