മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ്

ധര്‍ണ സംസ്ഥാന മത്സ്യതൊഴിലാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബിപി ഹംസകോയ ഉദ്ഘാടനം ചെയ്തു.

Update: 2020-09-14 07:39 GMT

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫഡ് വഴി നല്‍കുന്ന വെള്ള മണ്ണെണ്ണയുടെ വില വര്‍ധന പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലപ്പുറം ജില്ലാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കമ്മറ്റി ഫിഷറീസ് സബ് ഇന്‍സ്‌പെക്ടറുടെ ചെട്ടിപ്പടിയിലെ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ സംസ്ഥാന മത്സ്യതൊഴിലാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബിപി ഹംസകോയ ഉദ്ഘാടനം ചെയ്തു.

മണ്ണെണ്ണയുടെ സബ്‌സിഡി 75 ശതമാനമായി ഉയര്‍ത്തുക, സിവില്‍സപ്ലൈസ് വഴി മത്സ്യ ബന്ധനത്തിനുള്ള നീല മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കുക, മത്സ്യ കച്ചവടത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അനാവശ്യ നിയന്ത്രണം പിന്‍വലിക്കുക, ഫിഷറീസ് വകുപ്പ് വഴിയുള്ള ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിക്കുക, ഭവന നിര്‍മാണത്തിനുള്ള ഗ്രാന്റ് 6 ലക്ഷമാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് വിപി ഖാദര്‍ അധ്യക്ഷ്യത വഹിച്ചു കെപി ഷാജഹാന്‍, കെ പി കോയസിദിക്ക്, ഐ പി ആബിദ്, പാണ്ടി അലി, സിപി മുജീബ് എന്നിവര്‍ പ്രസംഗിച്ചു. 

Tags:    

Similar News