തിരൂര്‍ക്കാട് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുക; എസ്ഡിപിഐ ധര്‍ണ നടത്തി

പ്രദേശവാസികള്‍ ദീര്‍ഘകാലമായി ആശ്രയിച്ച ആരോഗ്യ സ്ഥാപനമായിരുന്നു തിരൂര്‍ക്കാട് ഉള്ള ഹെല്‍ത്ത് സെന്റര്‍.

Update: 2022-02-04 14:56 GMT

പരപ്പനങ്ങാടി: അടഞ്ഞു കിടക്കുന്ന തിരൂര്‍ക്കാട് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്ന ആവശ്യവുമായി എസ്ഡിപിഐ തിരൂര്‍ക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പ്രദേശവാസികള്‍ ദീര്‍ഘകാലമായി ആശ്രയിച്ച ആരോഗ്യ സ്ഥാപനമായിരുന്നു തിരൂര്‍ക്കാട് ഉള്ള ഹെല്‍ത്ത് സെന്റര്‍.

യതീംഖാനകള്‍, സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണ് തിരൂര്‍ക്കാട്. നാട്ടുകാര്‍ക്ക് എന്ന പോലെ ഈ സ്ഥാപനങ്ങള്‍ക്കും ഏറെ ഉപയോഗപ്രദമായിരുന്നു തിരൂര്‍ക്കാട് ഹെല്‍ത്ത് സെന്റര്‍.

എന്നാല്‍, ഏറെനാളായി തിരൂര്‍ക്കാട് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തന രഹിതമാണ്. അതിനാല്‍, തിരൂര്‍ക്കാട് പ്രദേശവാസികള്‍ക്ക് പ്രാഥമികമായ ചികിത്സാ ആവശ്യത്തിന് പോലും മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ട ഈ സാഹചര്യത്തില്‍ തിരൂര്‍ക്കാട് ഹെല്‍ത്ത് സെന്റര്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തനക്ഷമമാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എസ്ഡിപിഐ തിരൂര്‍ക്കാട് ബ്രാഞ്ചിന്റ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. എസ്ഡിപിഐ മങ്കട മണ്ഡലം പ്രസിഡന്റ് അഡ്വ. റഹീം ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ തിരൂര്‍ക്കാട്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍, ബ്രാഞ്ച് സെക്രട്ടറി ജശീര്‍ ബാബു സംസാരിച്ചു.

Tags: