മലേസ്യയിലെ പൊതുമാപ്പ്: അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്കാ റൂട്ട്‌സ്

പൊതുമാപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imi.gov.my/images/fail_pengumuman/2019/7_jul/faq-eng.pdf എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ബന്ധപ്പെടണം.

Update: 2019-10-21 14:40 GMT

കൊച്ചി: അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്കു തിരിച്ചുപോവാന്‍ മലേസ്യന്‍ സര്‍ക്കാര്‍ ഒരുക്കിയ അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്കാ റൂട്ട്‌സ് അറിയിച്ചു. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബര്‍ 31 വരെയാണ്. ഇതനുസരിച്ച് മലേസ്യയിലെ നിയമാനുസ്യത പാസോ, പെര്‍മിറ്റോ ഇല്ലാത്തവര്‍ക്കാണ് നാട്ടില്‍ പോവാന്‍ അവസരമുള്ളത്. മലേസ്യയിലെ എമിഗ്രേഷന്‍ വകുപ്പാണ് പദ്ധതി ഇടനിലക്കാരില്ലാതെ ഏകോപിപ്പിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ വിദേശീയര്‍, യാത്രാ രേഖകള്‍, പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഏഴുദിവസത്തിനകം നാട്ടില്‍ പോവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷന്‍ ഓഫിസില്‍ ഒടുക്കേണ്ട പിഴ തുകയായ 700 മലേസ്യന്‍ റിങ്കിറ്റ് എന്നിവ വേണം. സാധുവായ യാത്രാ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്‍മാര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ഹൈക്കമീഷന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ബിഎല്‍എസ് ഇന്ത്യന്‍ നാഷനല്‍ ലിമിറ്റഡ്, ലെവല്‍ 4, വിസ്മ ടാന്‍കോം, 326328, ജെലാന്‍ തുവാന്‍കു അബ്ദുര്‍ റഹ്്മാന്‍, 50100 ക്വാലാലംപൂര്‍. ഫോണ്‍: 03 26022474, 03 26022476നെ സമീപിക്കാവുന്നതാണ്. പൊതുമാപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imi.gov.my/images/fail_pengumuman/2019/7_jul/faq-eng.pdf എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ബന്ധപ്പെടണം. പ്രസ്തുത സാഹചര്യത്തില്‍ മലേസ്യയില്‍ അനധികൃതമായി കുടിയേറിയ മലയാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.




Tags:    

Similar News