വെടിയേറ്റ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും
രാത്രി 10.30നു തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. നാളെ വീട്ടിലെത്തിച്ചു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കൊല്ലം: കശ്മീരിലെ ഉറിയില്‍ വെടിയേറ്റതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ച മലയാളി സൈനികന് മരിച്ചു. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തില്‍ കിഴക്കതില്‍ വിജയകുമാറിന്റെയും ശ്യാമളയുടെയും മകന് വിശാഖ് (22) ആണു മരിച്ചത്.
ആര്‍മി മെഡിക്കല്‍ കോര്‍ അംഗമായ വിശാഖിനു വെടിയേറ്റതായി സഹപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, എങ്ങനെ വെടിയേറ്റു എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
ശ്രീനഗറില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നു രണ്ടു മണിയോടെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും. രാത്രി 10.30നു തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. നാളെ വീട്ടിലെത്തിച്ചു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.