യുവനടന്മാരിലെ ലഹരിമരുന്നുപയോഗം: സിനിമാ സെറ്റുകളില്‍ പോലിസ് റെയിഡ് പ്രായോഗികമല്ലെന്ന് ഫെഫ്ക

നിര്‍മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.പോലിസിനെ റെയിഡ് ചെയ്യാന്‍ വിളിക്കുകയെന്നത് എത്രത്തോളം അസംബന്ധമാണെന്ന് ആലോചിക്കണം.ഇതൊക്കെ പ്രയോഗികമായി ഒട്ടേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി

Update: 2019-11-29 10:27 GMT

കൊച്ചി: മലയാള സിനിമയിലെ യുവതലമുറയിലെ ചെറുപ്പക്കാരായ ചില നടന്മാര്‍ ലഹരിമരുന്നുപയോഗിക്കുന്നവരാണെന്ന നിര്‍മാതാക്കളുടെ പ്രതികരണം അതിവൈകാരികമെന്ന് മലയാള സിനിമയിലെ സാങ്കേതിക വദഗ്ദരുടെ സംഘടനയായ ഫെഫ്ക  ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.മലയാള സിനിമയുടെ സെറ്റുകളില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പോലിസിനെ റെയിഡ് ചെയ്യാന്‍ വിളിക്കുകയെന്നത് എത്രത്തോളം അസംബന്ധമാണെന്ന് ആലോചിക്കണം.ഇതൊക്കെ പ്രയോഗികമായി ഒട്ടേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്.അത്രത്തോളം അരാജം മലയാള സിനിമയില്‍ ഉണ്ടെന്നതിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News