മലപ്പുറം കല്ലാമൂലയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു

Update: 2019-09-21 13:43 GMT

മലപ്പുറം: കാളികാവിനടുത്ത കല്ലാമൂലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. കാളികാവ് ചോക്കാട് കല്ലാമൂല ചിങ്കക്കല്ല് പുഴയിലായിരുന്നു അപകടം. ഒരു കുടുംബത്തിലെ ഏഴോളം പേര്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ബന്ധുവീട്ടില്‍ വിരുന്നു വന്നവരാണ് ഒഴുക്കില്‍ പെട്ടതെന്നു സംശയിക്കുന്നു.

പുഴയില്‍ കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്ക് ശക്തിപ്പെടുകയും കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. 

Tags:    

Similar News