ആഡംബര ബൈക്കുകള്‍ മോഷണം: സംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റില്‍

വടക്കേകര ചിറ്റാറ്റുകര സ്വദേശി ആരോമല്‍ (18) ആണ് നെടുമ്പാശ്ശേരി പോലിസിന്റെ പിടിയിലായത്. നിരവധി വാഹന മോഷണ കേസുകളിലും പോക്‌സോ കേസിലും പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

Update: 2020-06-27 04:55 GMT

കൊച്ചി: ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് രൂപമാറ്റും വരുത്തി വില്‍പന നടത്തുന്ന സംഘത്തിലെ യുവാവ് പിടിയില്‍. വടക്കേകര ചിറ്റാറ്റുകര സ്വദേശി ആരോമല്‍ (18) ആണ് നെടുമ്പാശ്ശേരി പോലിസിന്റെ പിടിയിലായത്. നിരവധി വാഹന മോഷണ കേസുകളിലും പോക്‌സോ കേസിലും പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. നെടുമ്പാശ്ശേരി ആത്താണിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച്‌കൊണ്ട്‌പോയത് പ്രതി ഉള്‍പ്പെടുന്ന രണ്ടംഗ സംഘംമാണ്.

മോഷ്ടിച്ച ബൈക്കുകളുടെ പാര്‍ട്ട്‌സുകള്‍ മാറ്റിയും വ്യാജ നമ്പര്‍ പ്ലെയ്റ്റ് പിടിപ്പിച്ചുമാണ് പ്രതികള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട മാമ്പ്ര സ്വദ്ദേശി റിയാദിനെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ ചാലക്കുടി പോലിസ് പിടികൂടിയിരുന്നു. ഈ കേസിലും ആരോമല്‍ പ്രതിയാണ്. നെടുമ്പാശ്ശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ മാരായ എം എസ് ഫൈസല്‍, ഷംസുദ്ദീന്‍, സീനിയര്‍ സിപിഒ മാരായ മാന്‍സണ്‍,ജിസ്‌മോന്‍, രജീഷ് പോള്‍, ജൈജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    

Similar News