കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

Update: 2019-06-22 10:51 GMT

തിരുവനന്തപുരം: തമ്പാനൂരില്‍ കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എറണാകുളം മരട് ആയത്തുപറമ്പില്‍ മോഹനന്‍ മകന്‍ സുനില്‍ കുമാര്‍ (47) ആണ് പിടിയിലായത്. കാഴ്ചയില്ലാത്തയാളുടെ ഒരു കെട്ടോളം ലോട്ടറിയാണ് ഇയാള്‍ മോഷ്ടിച്ചത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലും തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വെ പോലിസ് സ്‌റ്റേഷനിലും നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലിസ് പറഞ്ഞു. കാഴ്ചയില്ലാത്തയാളില്‍ നിന്നും സുനില്‍ കുമാര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചിരിച്ചിരുന്നു. ഇതാണ് പ്രതിയെ പിടികൂടുന്നത് എളുപ്പമാക്കിയത്.

Tags: