മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി

ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ചരക്കുമായി പോയ മലയാളി ഡ്രൈവര്‍മാരാണ് മഹാരാഷ്ട്രയില്‍ പെട്ടു പോയത്

Update: 2020-03-26 01:59 GMT

മുംബൈ: മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ലോറി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ശശി തരൂര്‍ എംപി ഇടപെട്ടതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ചരക്കുമായി പോയ മലയാളി ഡ്രൈവര്‍മാരാണ് ഇന്നലെ അര്‍ധരാത്രിയില്‍ പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണ്‍ കാരണം മഹാരാഷ്ട്രയില്‍ പെട്ടു പോയത്. ഇവരോട് പോലിസ് മോശമായി പെരുമാറുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഡോ. തരൂര്‍ ഇവരെ അതിര്‍ത്തി കടത്തിവിടാന്‍ ട്വിറ്ററിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ആവശ്യമായ പരിശോധനകള്‍ തീര്‍ത്ത് നാട്ടിലേക്ക് വിടാനുള്ള സൗകര്യം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരുക്കുകയും ഈ വിവരം ഡോ. തരൂരിനെ മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. 

Similar News