ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലിസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് രണ്ടു മാസം കൂടി സമയം

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി,മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കാനാണ് കോടതി സമയം അനുവദിച്ചത്.

Update: 2019-09-04 14:38 GMT

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലിസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് ഹൈക്കോടതി രണ്ടു മാസം കൂടി സമയം അനുവദിച്ചു . തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി ,മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കാനാണ് കോടതി സമയം അനുവദിച്ചത്.അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലിസിന് നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പോലിസിലെ സി പി എം അനുകൂല സംഘടന പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് ഭരണകക്ഷിക്കനുകുലമായി വോട്ട് ചെയ്തന്നാണ് ആരോപണം. 

Tags:    

Similar News