ലോക കേരള സഭ: കോണ്‍ഗ്രസിന് രണ്ടു നിലപാടില്ല; രാഹുല്‍ഗാന്ധി നല്‍കിയത് ക്ഷണക്കത്തിനുള്ള മറുപടിയെന്ന് കെ സി വേണുഗോപാല്‍
മഹാമനസ്കത സൂക്ഷിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. അത് എല്ലാവര്ക്കും അറിയാവുന്നതാണ്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ നോക്കിയാല്‍ പോലും അത് മനസിലാകും. അത്തരം നിലപാടിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. അത് കാട്ടി രാഹുല്‍ ഗാന്ധിയെ ഈ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു
കൊച്ചി: ലോക കേരള സഭയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയത് മുഖ്യമന്ത്രിയുടെ ക്ഷണക്കത്തിനുള്ള മറുപടിയെന്നും വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ടു നിലപാടില്ലെന്നും കോണ്‍ഗ്രസ് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മഹാമനസ്കത സൂക്ഷിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. അത് എല്ലാവര്ക്കും അറിയാവുന്നതാണ്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ നോക്കിയാല്‍ പോലും അത് മനസിലാകും. അത്തരം നിലപാടിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. അത് കാട്ടി രാഹുല്‍ ഗാന്ധിയെ ഈ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു.ലോക കേരള സഭ ബഹിഷ്കരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് രണ്ടു നിലപാടില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ സി വേണുഗോപാല്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ ഇവിടെത്ത നിലപാടിനൊപ്പമാണ് പാര്‍ടി ദേശീയ നേതൃത്വമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.