റമദാന്‍ നോമ്പ്: റസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ വിതരണത്തിനുള്ള സമയം നീട്ടി

നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-04-23 17:28 GMT

തിരുവനന്തപുരം: റമദാന്‍ നോമ്പുകാലം കണക്കിലെടുത്ത് സംസ്ഥാനത്തെ റസ്‌റ്റോറന്റുകളില്‍നിന്ന് പാഴ്‌സല്‍ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടി നല്‍കി. രാത്രി 10 വരെ ഹോം ഡെലിവറി അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശുദ്ധ റമദാന്‍ മാസം തുടങ്ങുകയാണ്. അതിനൊരുങ്ങുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags: