അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1383 അറസ്റ്റ്; 923 വാഹനങ്ങൾ പിടിച്ചെടുത്തു

ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.

Update: 2020-03-27 12:00 GMT

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 43, 37, 37

തിരുവനന്തപുരം റൂറല്‍ - 101, 100, 73

കൊല്ലം സിറ്റി - 145, 159, 116

കൊല്ലം റൂറല്‍ - 98, 95, 85

പത്തനംതിട്ട - 228, 227, 176

കോട്ടയം - 132, 132, 37

ആലപ്പുഴ - 72, 73, 49

ഇടുക്കി - 104, 124, 19

എറണാകുളം സിറ്റി - 39, 37, 23

എറണാകുളം റൂറല്‍ - 109, 97, 67

തൃശൂര്‍ സിറ്റി - 57, 67, 57

തൃശൂര്‍ റൂറല്‍ - 61, 67, 45

പാലക്കാട് - 31, 46, 26

മലപ്പുറം - 16, 37, 0

കോഴിക്കോട് സിറ്റി - 68, 0, 68

കോഴിക്കോട് റൂറല്‍ - 18, 25, 15

വയനാട് - 25, 23, 6

കണ്ണൂര്‍ - 20, 21, 12

കാസര്‍ഗോഡ് - 14, 16, 12.

Tags: