പ്രൊജക്ട് സമര്‍പ്പിക്കുന്നതിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു

നിലമ്പൂര്‍ വഴികടവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് നാലിന് പൊന്നാനിയിലെ കോളജിലെത്തിയാണ് പ്രൊജക്ട് സമര്‍പ്പിക്കേണ്ടത്. യാത്രാ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

Update: 2020-06-02 05:19 GMT

മലപ്പുറം: പ്രൊജക്ട് സമര്‍പ്പിക്കുന്നതിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ ബിഎ അവസാന വര്‍ഷ മലയാള സാഹിത്യം പരീക്ഷ കഴിഞ്ഞതിനു ശേഷം സമര്‍പ്പിക്കേണ്ട പ്രൊജക്ട് ലോക്ക്ഡൗണ്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മലപ്പുറം ജില്ലയില്‍ മലയാള സാഹിത്യം' അവസാന വര്‍ഷ പരീക്ഷ എഴുതിയ 60ലേറെ വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. നിലമ്പൂര്‍ വഴികടവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് നാലിന് പൊന്നാനിയിലെ കോളജിലെത്തിയാണ് പ്രൊജക്ട് സമര്‍പ്പിക്കേണ്ടത്. യാത്രാ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

കൃത്യ സമയത്ത് എത്തിപ്പൊടാനും തിരിച്ചു വരാനും ബുദ്ധിമുട്ടുള്ളതിനാല്‍ നിലമ്പൂര്‍ മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം കോളജില്‍ സൗകര്യമൊരുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യമുന്നയിച്ചെങ്കിലും ലോക്ക് ഡൗണ്‍ സമയമായിട്ടും യൂനിവേഴ്‌സിറ്റി പരിഗണിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. 

Tags: