തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നത് തീരുമാനിച്ചിട്ടില്ല.ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു

Update: 2020-09-08 06:29 GMT

കൊച്ചി; തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനാവില്ല.എന്നാല്‍ തിയതിയടക്കം എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നത് തീരുമാനിച്ചിട്ടില്ല.ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ആശയ വിനിമയം നടത്തി വരികയാണ്.ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനു ശേഷം കൃത്യമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പിന്റെ നടപടികളിലേക്ക് കടക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്നാവശ്യവുമായി നേരത്തെയും ഹരജികള്‍ വന്നിരുന്നുവെങ്കിലും ഹൈക്കോടതി ഇവ തള്ളിയിരുന്നു. 

Tags:    

Similar News