വാഹനത്തില്‍ കടത്തിയ 474 കുപ്പി വിദേശ മദ്യം പിടികൂടി
വാഹനത്തിന്റെ പിന്‍വശം പ്ലാറ്റ്ഫോമില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അടുക്കി വച്ച നിലയിലായിരുന്നു 42 കെയ്സ് മദ്യം സൂക്ഷിച്ചിരുന്നത്.
കോഴിക്കോട്: എക്സൈസുകാരെ വെട്ടിച്ച് നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് നടത്തിയ പരിശോധനയില്‍ 474 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. വടകര എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റ നേത്യത്വത്തില്‍ വടകരയില്‍ വാഹന പരിശോധനക്കിടയിലാണ് എയ്സ് വാഹനം നിര്‍ത്താതെ പോയത്. പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പുതുച്ചേരിയില്‍ മാത്രം വില്‍പ്പനാവകാശമുള്ള വിദേശമദ്യമാണ് പിടികൂടിയത്.
ന്യൂ മാഹി സ്വദേശിയായ റഹ്മത്തില് ചാപ്പവളപ്പില്‍ വീട്ടില്‍ റാഷിദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. വാഹനത്തിന്റെ പിന്‍വശം പ്ലാറ്റ്ഫോമില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അടുക്കി വച്ച നിലയിലായിരുന്നു 42 കെയ്സ് മദ്യം സൂക്ഷിച്ചിരുന്നത്. കരിക്കിന്റെ തൊണ്ടുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 30 കെയ്സ് മദ്യവും 750 മി.ലി കൊള്ളുന്ന രണ്ട് കെയ്സ് മദ്യവും 500 മി.ലി കൊള്ളുന്ന 10 കെയ്സ് മദ്യവുമായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ കെ ജയന്, സുനീഷ് എന്‍ എസ്, സനു ടി, രാഗേഷ് ബാബു, ഷിജിന് എ പി െ്രെഡവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.