പുലി ഭീതിയില്‍ പട്ടിക്കാടും മണ്ണാര്‍മലയും; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കരുവാരക്കുണ്ട് റെയ്ഞ്ച് ഓഫിസറടക്കം നാലുപേരടങ്ങുന്ന സംഘമാണ് പട്ടിക്കാട് പതിനെട്ടിലും കണ്ണ്യാലയിലും പുലിയെ കണ്ടതായി പറയുന്ന കാഞ്ഞിരംപാറ ക്വാറിക്കു മുകളിലെ കാടുകളിലും തിരച്ചില്‍ നടത്തിയത്.

Update: 2019-03-19 17:00 GMT

പെരിന്തല്‍മണ്ണ: പുലി ഭീതിയിലായ പട്ടിക്കാടും മണ്ണാര്‍മലയിലും വനംവകുപ്പ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. കരുവാരക്കുണ്ട് റെയ്ഞ്ച് ഓഫിസറടക്കം നാലുപേരടങ്ങുന്ന സംഘമാണ് പട്ടിക്കാട് പതിനെട്ടിലും കണ്ണ്യാലയിലും പുലിയെ കണ്ടതായി പറയുന്ന കാഞ്ഞിരംപാറ ക്വാറിക്കു മുകളിലെ കാടുകളിലും തിരച്ചില്‍ നടത്തിയത്. പുലി പരിസരപ്രദേശങ്ങളില്‍ കറങ്ങിനടക്കുന്നതാണോയെന്നും സ്ഥിരമായി കുന്നിനു മുകളിലുണ്ടോയെന്നും ഉറപ്പുവരുത്തുന്നതിന് സംഘം വിശദമായ തിരച്ചില്‍ നടത്തി. വരുംദിവസങ്ങളില്‍ പ്രദേശത്ത് കാമറ സ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കിയാണ് സംഘം മടങ്ങിയത്. മണ്ണാര്‍മലയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ സംഘം പരിശോധിച്ചു.  

Tags: