കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

കഴിഞ്ഞ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തു വന്ന യുവതിയെ എറണാകുളം പള്ളിമുക്ക് എത്താറായ സമയം പുറകിലെ സീറ്റില്‍ ഇരുന്ന അനില്‍കുമാര്‍ യുവതിയുടെ മാറിടത്തു കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പരാതിക്കാരി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു മാസത്തിനു ശേഷം പ്രതി പിടിയിലായത്

Update: 2019-08-06 15:50 GMT

കൊച്ചി:കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര,പുത്തൂര്‍, കോട്ടത്തല,പെരുംപുറത്ത് വിട്ടില്‍ അനില്‍കുമാര്‍(38)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തു വന്ന യുവതിയെ എറണാകുളം പള്ളിമുക്ക് എത്താറായ സമയം പുറകിലെ സീറ്റില്‍ ഇരുന്ന അനില്‍കുമാര്‍ യുവതിയുടെ മാറിടത്തു കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പരാതിക്കാരി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് യുവതി നല്‍കിയ പരാതി പ്രകാരം സെന്‍ട്രല്‍ പോലിസ് കേസെടുത്ത് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം ഒരു മാസത്തോളം പലരോടും പരാതിക്കാരി പറഞ്ഞ അടയാളങ്ങള്‍ വെച്ച് അന്വേഷണങ്ങള്‍ നടത്തി ഒടുവില്‍ പ്രതിയായ അനില്‍കുമാറിനെ പോലിസ് കണ്ടെത്തി.തുടര്‍ന്ന്് പരാതിക്കാരിയെ കാണിച്ച് തിരിച്ച് അറിഞ്ഞ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു സബ്ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, മധു, എ എസ് ഐ സുധീര്‍, സിപിഒ മാരായ ഷാജി, അജിത്ത് എന്നിവരുമുണ്ടായിരുന്നു 

Tags:    

Similar News