ലേബർ കോഡ് പിൻവലിക്കുക; രാജ്ഭവനിലേക്ക് മാധ്യമപ്രവർത്തകരുടെ മാർച്ച്

രാജ്ഭവന് മുന്നിൽ സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.

Update: 2020-01-04 16:17 GMT

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് പിൻവലിക്കുക, മാധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മാധ്യമ പ്രവർത്തകരും ജീവനക്കാരും രാജ്ഭവൻ മാർച്ച് നടത്തി. കേരള പത്രപ്രവർത്തക യൂനിയന്റേയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡഡപത്തിന് സമീപമുള്ള സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. 

രാജ്ഭവന് മുന്നിൽ സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎൻഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി മോഹനൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന ജന.സെക്രട്ടറി വി ജെ ജോസഫ്, എഐടിയുസി സംസ്ഥാന സെക്രട്ടറി ശങ്കരദാസ്, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി, ജന.സെക്രട്ടറി ഇ എസ് സുഭാഷ്,  എഐഎൻഇഎഫ് ജന.സെക്രട്ടറി വി ബാലഗോപാൽ, കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റുമാരായ കമാൽ വരദൂർ, ജേക്കബ് ജോർജ്, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് എം സി ശിവകുമാർ, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം സംസാരിച്ചു. 

Tags:    

Similar News