സെക്രട്ടേറിയറ്റിനകത്ത് കെഎസ്‌യു പ്രതിഷേധം; സുരക്ഷാ വലയം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍

പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പോലിസ് ഒരുക്കിയിരുന്നത്.

Update: 2019-07-17 06:19 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റില്‍ കെഎസ്‌യു പ്രതിഷേധം. സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിയാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പോലിസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പോലിസ് ഒരുക്കിയിരുന്നത്.

സമരപ്പന്തലില്‍ കോണഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാരും പോലിസും ചേര്‍ന്ന് പിടികൂടി.




Tags: