കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാരിനോട് അടിയന്തരസഹായം തേടി എംഡി
സ്പെയര്‍ പാര്‍ട്സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.60 കോടി രൂപയാണ് സ്പെയര്‍ പാര്‍ട്സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത്.
തിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായതോടെ അടിയന്തര സഹായം തേടി കെഎസ്ആര്‍ടിസി എം.ഡി എം പി ദിനേശ് സര്‍ക്കാരിന് കത്തുനല്‍കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 100 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യം. കുടിശ്ശിക വന്നതോടെ കമ്പനികള്‍ സ്പെയര്‍ പാര്‍ട്സ് വിതരണം നിര്‍ത്തിയതായും കത്തില്‍ പറയുന്നു.
സ്പെയര്‍ പാര്‍ട്സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.60 കോടി രൂപയാണ് സ്പെയര്‍ പാര്‍ട്സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത്. ഇതിനുപുറമെ ബസ് വാങ്ങിയതില്‍ കുടിശ്ശിക 18.50 കോടിയാണ്. മാക്ട് അവാര്‍ഡ് കൊടുത്ത് തീര്‍ക്കാന്‍ 25.60 കോടി, ജിപിഎസ് ഘടിപ്പിക്കാന്‍ 8 കോടിയും അടിയന്തരമായി കണ്ടെത്തണം.
ജിഎസ്ടി കുടിശ്ശിക ഒമ്പത് കോടിയാണ്. കണ്‍സോര്‍ഷ്യം ലോണ്‍ എടുത്ത വകയില്‍ ബാങ്ക് ഫീസായി നല്‍കാനുള്ളത് 4.60 കോടി. കരാറുകാര്‍ക്ക് 13 കോടിയും കുടിശ്ശികയുണ്ടെന്നും കത്തിലുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് നല്‍കാനായി തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന 47 കോടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് തിരിച്ച് നല്‍കണമെന്നും എംഡി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.