കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തല്‍:അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആരോപണങ്ങള്‍ സംബന്ധിച്ചു പോലിസിലോ മജിസ്ട്രേറ്റ കോടതിയിലോ യാതൊരുവിധ പരാതിയും നല്‍കാതെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

Update: 2021-02-04 14:44 GMT

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ കാണാനില്ലെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആരോപണങ്ങള്‍ സംബന്ധിച്ചു പോലിസിലോ മജിസ്ട്രേറ്റ കോടതിയിലോ യാതൊരുവിധ പരാതിയും നല്‍കാതെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ചു വിശദമായ വാദം കേള്‍ക്കാനായി അടുത്ത ആഴ്ച്ചത്തേക്ക് കോടതി മാറ്റി. ജൂഡ് ജോസഫ് ആണ് ഹരജി സമര്‍പ്പിച്ചത്. ഓഡിറ്റിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News