യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടും: മുല്ലുപ്പള്ളി രാമചന്ദ്രന്‍

സഹകരണ ബാങ്കും കൊമേഴ്ഷ്യല്‍ ബാങ്കും തമ്മില്‍ അജഗജാന്തരമുണ്ട്.കേരള ബാങ്ക് രൂപീകരിച്ചത് തന്നെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം വകമാറ്റാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Update: 2021-02-11 11:15 GMT

കൊച്ചി: ഭരണഘടനാ തത്വങ്ങള്‍ക്കെതിരെയും അനധികൃതമായും പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച കേരള ബാങ്ക് യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ പിരിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ ബാങ്കും കൊമേഴ്ഷ്യല്‍ ബാങ്കും തമ്മില്‍ അജഗജാന്തരമുണ്ട്.കേരള ബാങ്ക് രൂപീകരിച്ചത് തന്നെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം വകമാറ്റാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും.സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും.ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്.സ്ഥാനാര്‍ഥി നിര്‍ണ്ണയം എങ്ങനെയായിരിക്കണമെന്ന പൊതുമാനദണ്ഡം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രകാരമാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത്.ജനസ്വീകാര്യതയാണ് അടിസ്ഥാനഘടകം.

മറ്റൊന്നും ബാധകമല്ല.തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ അനവധാനതയോടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം ആയിരിക്കില്ല നിയമസഭയിലേത്.തിരഞ്ഞെടുപ്പില്‍ യുവാക്കള്‍-മഹിളകള്‍-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. എന്നും യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News