കാന്തപുരത്തിന് ഇന്ന് കോഴിക്കോട്ട് പൗര സ്വീകരണം
വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിലാണു പരിപാടി
കോഴിക്കോട്: ബറേല്‍വി വിഭാഗം ഗ്രാന്റ് മുഫ്തിയായി അവരോധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ക്ക് ഇന്ന് കോഴിക്കോട്ട് പൗര സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിലാണു പരിപാടി. സ്വീകരണത്തിനു മുന്നോടിയായി മലബാര്‍ പാലസ് ജങ്ഷനില്‍ നിന്ന് മേയറുടെ നേതൃത്വത്തില്‍ കാന്തപുരത്തെ ആനയിക്കും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, കര്‍ര്ണാടക നഗര വികസന മന്ത്രി യുടി ഖാദര്‍, കര്‍ണാടക യുവജനക്ഷേമ കായിക മന്ത്രി റഹീംഖാന്‍, എം കെ രാഘവന്‍ എംപി, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, അഡ്വ. പി ടി എ റഹീം, ഡല്‍ഹി സ്‌റ്റേറ്റ് മുഫ്തി ഇസ്തിയാക്കുല്‍ ഖാദിരി, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ജബ്ബാര്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ്, കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സൂര്യ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ. എം ജി എസ് നാരായണന്‍, പി വി ചന്ദ്രന്‍, കോഴിക്കോട് സാമു തിരിരാജ കെ പി ഉണ്ണി അനുജന്‍ രാജ, കോഴിക്കോട് ബിഷപ്പ് റവ. ഡോ. തോമസ് പനക്കല്‍ സംബന്ധിക്കും.