കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമം; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍, തെളിവെടുപ്പ് മുടങ്ങി

ഏഴ് മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ സഹകരിക്കാന്‍ തയ്യാറായില്ല. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും നടന്നില്ല.

Update: 2022-09-18 16:27 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ തെളിവെടുപ്പ് മുടങ്ങി. അന്വേഷണത്തോട് പ്രതികള്‍ സഹകരിക്കുന്നില്ലെന്നാണ് പോലിസ് പറയുന്നത്. ഏഴ് മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികള്‍ സഹകരിക്കാന്‍ തയ്യാറായില്ല. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും നടന്നില്ല. അതിനാല്‍, സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പോലിസിന് കണ്ടെടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുന്‍പ് പ്രതികളായ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പോലിസ് കോടതിയില്‍ ഹാജരാക്കി. പതിനൊന്ന് പ്രതികളുള്ള കേസില്‍ അഞ്ച് പേര്‍ മാത്രമാണ് പിടിയിലായത്. പ്രതികളില്‍ ഏഴ് പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.
Tags: