ഇടുക്കി, കോട്ടയം ജില്ലകൾ റെഡ് സോണിൽ; ഹോട്ട്സ്പോട്ടുകളിലും മാറ്റം

ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കും. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂർ, അയർകുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളിൽ ഉൽപ്പെടുത്തും.

Update: 2020-04-27 12:00 GMT

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റെഡ് സോണിൽ നേരത്തെതന്നെ ഉൾപ്പെട്ടിരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ തൽസ്ഥിതി തുടരും. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കൂടുതൽ കൊവിഡ്  കേസുകൾ റിപ്പോർട്ടുചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി പുതുതായി റെഡ് സോണിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കും. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂർ, അയർകുന്നം. തലയോലപ്പറമ്പ് പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളിൽ ഉൽപ്പെടുത്തും. നിലവിൽ കൊറോണ വൈറസ് ബാധിച്ച് ആരും ചികിത്സയിൽ ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് ജില്ലകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News