കൂടത്തായി: ജോളിയുടെ സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കേസിലെ മുഖ്യപ്രതി ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയാണ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുക.

Update: 2019-11-22 04:17 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും രഹസ്യമൊഴിയെടുക്കും. കേസിലെ മുഖ്യപ്രതി ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയാണ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുക. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലിലാണ് മൊഴിയെടുപ്പ്.

കൊലപാതകങ്ങളെല്ലാം ചെയ്തത് ജോളിയാണെന്ന് സഹോദരന്‍മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജോളിയുടെ രണ്ട് സഹോദരന്‍മാരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സഹോദരങ്ങളായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്.

Tags: