കൂടത്തായി കേസ്: അന്വേഷണ സംഘം വിപുലീകരിക്കും
മൃതദേഹങ്ങളുടെ ട്രേസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും.
തിരുവനന്തപുരം: കൂടത്തായി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് പോലിസ്. കൂടത്തായിയിലെ ദുരൂഹമരണങ്ങളില്‍ ഒരെണ്ണവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമപരമായ ചര്‍ച്ചകള്‍ക്കു ശേഷം മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും. കേസ് അന്വേഷിച്ചിരുന്ന സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദഗ്ദ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തും.
മൃതദേഹങ്ങളുടെ ട്രേസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും.
കേസുകളില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ പ്രതികള്‍ ആരായാലും കേരളാ പോലിസ് കണ്ടുപിടിക്കുകതന്നെ ചെയ്യും. കേസ് അന്വേഷണത്തില്‍ നേരത്തെ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോള്‍ അന്വേഷിക്കുന്നില്ല. വളരെ പോസിറ്റീവ് ആയ രീതിയില്‍ കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പോലിസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.