എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പു കേസ്: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി നടേശന്‍

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് ആറ് മാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലവധി കഴിഞ്ഞിട്ടും റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേസിലെ പരാതിക്കാരനായ സുരേന്ദ്രബാബു നല്‍കിയ ഹരജിയില്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്

Update: 2020-07-06 15:58 GMT

കൊച്ചി: കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പു കേസിലെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി നടേശന്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് ആറ് മാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലവധി കഴിഞ്ഞിട്ടും റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേസിലെ പരാതിക്കാരനായ സുരേന്ദ്രബാബു നല്‍കിയ ഹരജിയില്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കാന്‍ അനുമതി നല്‍കണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം. 

Tags:    

Similar News