കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്.

Update: 2020-02-05 04:04 GMT

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുല്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.

ജലാല്‍ മരിച്ച ശേഷം അബ്ദുല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാശ്രമം. പോലിസ് അറസ്റ്റുചെയ്ത ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും അഞ്ചലില്‍ കോഴിക്കടയിലാണ് ജോലിചെയ്തുവരുന്നത്.

Tags:    

Similar News