കശ്മീര്‍: കോണ്‍ഗ്രസ്സ് നെഹ്‌റുവിനെ മറന്നെന്ന് കോടിയേരി

സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും ഇതിനെതിരായ ജനരോഷം മറച്ച് വെക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കശ്മീര്‍ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Update: 2019-08-07 16:13 GMT

തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുകയാണെന്നും കോണ്‍ഗ്രസ് നെഹ്‌റുവിനെ മറന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും ഇതിനെതിരായ ജനരോഷം മറച്ച് വെക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കശ്മീര്‍ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

രണ്ട് ദിവസമായി ഇന്റര്‍നെറ്റ് വാര്‍ത്താ വിതരണ സംവിധാനങ്ങളെല്ലാം തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൃത്യം വിവരങ്ങളൊന്നും ലഭിയ്ക്കുന്നില്ല. ഒ.ബി വാനുകളും സാറ്റ്‌ലൈറ്റ് സംവിധാനങ്ങളുമുള്ള ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തേക്ക് വരുന്നത്.

Tags: