ആര്‍എസ്എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി

യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Update: 2019-10-13 10:12 GMT

ആലപ്പുഴ: ആര്‍എസ്എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയിലെ 370 അനുച്ഛേദം ആവശ്യമില്ലായിരുന്നു എന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ യാതൊരു മടിയുമില്ലാത്ത കോണ്‍ഗ്രസിന് എങ്ങനെയാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളാനാവുകയെന്ന് കോടിയേരി ചോദിച്ചു. യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: