കൊച്ചിയില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു

ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് വരികയായിരുന്നു ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞു.

Update: 2019-01-08 03:05 GMT

കൊച്ചി: രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി എറണാകുളത്ത് സമരനാനുകുലികള്‍ തീവണ്ടികള്‍ തടഞ്ഞു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് വരികയായിരുന്നു ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞു. ഏകദേശം 10 മിനിറ്റോളം തീവണ്ടി തടഞ്ഞിട്ടു.തുടര്‍ന്ന് റെയില്‍വേ പ്രൊട്ടകക്ഷന്‍ ഫോഴ്‌സെത്തി സമരക്കാരനെ നീക്കം ചെയ്തു.

എറണാകുളം,ആലുവ, കളമശേരി എന്നിവങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നാണ് സമരാനുകൂലികള്‍ പറയുന്നത്.അതേ സമയം കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഒന്നും തന്നെ രാവിലെ ആരംഭിച്ചിട്ടില്ല. സര്‍വീസ് നടത്താന്‍ തയാറായി ഏതാനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ എത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാലാണ് കെഎസ് ആര്‍ ടിസി സര്‍വീസ് ആരംഭിക്കാത്തത്.കൂടുതല്‍ യാത്രക്കാര്‍ എത്തിയാല്‍ സര്‍വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി അധികൃതരുടെ തീരുമാനം.

അതേ സമയം സ്വകാര്യബസുകള്‍ ഒന്നും തന്നെ സര്‍വീസ് ആരംഭിച്ചിട്ടില്ല.അതേ സമയം സ്വാകര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.വ്യാപാര ്സ്ഥാപനങ്ങള്‍ പലതും രാവിലെ തന്നെ തുറന്നിട്ടുണ്ട്. ജില്ലയിലെ അണ്‍എയിഡഡ് മേഖലയിലെ സ്‌കൂളുകളില്‍ മിക്കതും അവധി നല്‍കിയിരിക്കുക്കായണ്. അതേ സമയം തുറന്നു പ്രവര്‍ത്തിക്കുന്ന സ്‌കളുകളും ഉണ്ട്.ദേശീയ പാതയിലൂടെ പതിവു പോലെ വാഹനങ്ങള്‍ കടന്നു പോകന്നുണ്ടു.

Tags:    

Similar News