വനിതാദിനത്തില്‍ കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് പരിധിയില്ലാത്ത സൗജന്യ യാത്ര

ഏതുസ്‌റ്റേഷനുകളില്‍ നിന്ന് ഏതുസ്‌റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക

Update: 2022-02-28 14:41 GMT

കൊച്ചി: അന്താരാഷ്ട്രാ വനിത ദിനമായ മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്‌റ്റേഷനുകളില്‍ നിന്ന് ഏതുസ്‌റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്നേദിവസം 10 പ്രധാന സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌റ്റേഷനുകളില്‍ ആകര്‍ഷകമായ മല്‍സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.

Tags:    

Similar News