കൊച്ചി മെട്രോ: ഞായറാഴ്ചകളിലെ ട്രെയിന്‍ സമയം പുനക്രമീകരിച്ചു; പാര്‍ക്കിംഗ് നിരക്ക് കുറച്ചു

നാളെ മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതു വരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു

Update: 2021-09-11 16:49 GMT

കൊച്ചി: കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു. നാളെ മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതു വരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.കൊച്ചി മെട്രോയുടെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചതായും അധികൃതര്‍ അറിയിച്ചു.

ഇരുചക്ര വാഹനങ്ങള്‍ക്ക് 5 രൂപ (ഒരു ദിവസം),നാല് ചക്ര വാഹനങ്ങള്‍ക്ക് 10രൂപ (ഒരു ദിവസം) എന്നിങ്ങനെയാണ്.പുതിയ നിരക്കുകള്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും.പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് പുതിയ നിരക്കുകള്‍ സാധാരണക്കാരന്റെ ബഡ്ജറ്റില്‍ ഒതുങ്ങും വിധം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല,മറ്റ് യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ മെട്രോയിലേക്ക് ആകര്‍ഷിക്കുകയും,അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News