കൊച്ചി മെട്രോ: തിങ്കള്‍ മുതല്‍ ട്രെയിനുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം കുറയ്ക്കും

തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഏഴു മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഒമ്പത് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് കെഎംആര്‍എല്‍

Update: 2022-02-12 05:45 GMT

കൊച്ചി: കൊച്ചി മെട്രോയുടെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യത്തില്‍ തിങ്കളാഴ്ച മുതല്‍ കുറയും.കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഏഴു മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഒമ്പത് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News