കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കല്‍: പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി

മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

Update: 2020-04-29 07:37 GMT

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാല്‍ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ സ്വദേശികളായ കെ ജെ ട്രീസ, ബി വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പേരണ്ടൂര്‍ കനാലിന്റെ കടവന്ത്ര മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള ഭാഗം രണ്ടാഴ്ചക്കുള്ളില്‍ വൃത്തിയാക്കന്‍ നടപടി സ്വീകരിക്കണം.ഹരജി മെയ് 12 ന് വീണ്ടും പരിഗണിക്കും. പേരണ്ടൂര്‍ കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയാന്‍ വല കെട്ടുന്നതിനുള്ള ജോലികള്‍ 40 ശതമാനം പൂര്‍ത്തിയായെന്നും പായലും ചെളിയും നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെന്നും കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ മെയ് 15 ന് പൂര്‍ത്തിയാകുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി. 

Tags:    

Similar News