കുത്തിപ്പൊളിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നില്ല; വാട്ടര്‍ അതോറിറ്റി ഓഫിസില്‍ പ്രതിഷേധവുമായി കൊച്ചി മേയര്‍

പൈപ്പ് ലൈനുകള്‍ സ്ഥാപിക്കന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നാളിതുവരെ നടപടികള്‍ ഉണ്ടായില്ലെന്ന് മേയര്‍ പറഞ്ഞു

Update: 2019-08-19 11:13 GMT

കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനായി നഗരസഭയുടെ കീഴിലുള്ള വിവിധ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കത്തതനെതിരെ കൊച്ചി മേയര്‍ സൗമിനി ജെയിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോരിറ്റി ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ.പൈപ്പ് ലൈനുകള്‍ സ്ഥാപിക്കന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നാളിതുവരെ നടപടികള്‍ ഉണ്ടായില്ലെന്ന് മേയര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നഗരസഭയ്ക്ക് നിരന്തരം പഴികള്‍ കേള്‍ക്കേണ്ടിവന്നു. ഇതേ തുടര്‍ന്നായിരുന്നു കൊച്ചി കേരള ജല അതോറിറ്റി മധ്യമേഖലാ ഓഫിസിലെത്തി പ്രതിഷേധം സംഘടിപ്പിക്കേണ്ടിവന്നതെന്നും മേയര്‍ പറഞ്ഞു. ഹൈബി ഈഡന്‍ എംപി, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ ബി സാബു, പി എം ഹാരിസ്, ഗ്രേസി ജോസഫ്, കെ വി പി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചയ്ക്കകം വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും ചെയ്യേണ്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.

Tags:    

Similar News