കിംഗ് കോബ്ര ഓപറേഷനില്‍ 10 കിലോ കഞ്ചാവമായി യുവാക്കള്‍ അറസ്റ്റില്‍

സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നടപ്പിലാക്കുന്ന ഓപറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി എസ് സുരേഷ്, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസ് എന്നിവരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്.

Update: 2019-04-06 00:35 GMT

കൊച്ചി: കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ നടക്കന്ന കിംഗ് കോബ്ര ഓപറേഷനില്‍ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശികളായ സാബിത്ത്(23), മുഹമ്മദ് ഷിഹാബുദ്ദീന്‍(28) എന്നിവരാണ് സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്. സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നടപ്പിലാക്കുന്ന ഓപറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി എസ് സുരേഷ്, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസ് എന്നിവരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും നിന്നും തീവണ്ടി മാര്‍ഗം മയക്കുമരുന്നുകള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിന് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിദ്യാര്‍ഥികളെ ലഹരിയിലേക്ക് ആകര്‍ഷിക്കുവാനാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. നഗരത്തിലെ വിവിധ റിസോര്‍ട്ടുകളില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവരിലേക്കും ഡി ജെ പാര്‍ട്ടികളിലേയ്ക്കും ഇവര്‍ ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നു.

വിശാഖപട്ടണത്ത് നിന്നും നാലായിരം രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി ഏകദേശം 40,000 രൂപയ്ക്കാണ് ഇവര്‍ കൊച്ചിയില്‍ വില്‍ക്കുന്നത്. 500 രൂപ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കിയാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. തീവണ്ടിയിലെത്തിയ സംഘം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള വിവേകാനന്ദ റോഡിലൂടെ പോകുന്ന സമയത്താണ് പോലിസിന്റെ പിടിയിലാകുന്നത്.

Tags: