ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തൃക്കാക്കര അസി. കമ്മീഷണര്‍ പി പി ഷംസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. അധോലോക കുറ്റവാളി രവി പൂജാരിയെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

Update: 2019-02-02 08:45 GMT

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. തൃക്കാക്കര അസി. കമ്മീഷണര്‍ പി പി ഷംസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. അധോലോക കുറ്റവാളി രവി പൂജാരിയെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പൊതുസ്ഥലംമാറ്റ പട്ടികയിലാണ് പി പി ഷംസിന്റെ പേര് ഉള്‍പ്പെട്ടത്.

ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് കേസ് അന്വേഷിക്കുന്നതിനാല്‍ സ്ഥലംമാറ്റം അന്വേഷണത്തെ സാരമായി ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തിരഞ്ഞെടുപ്പ് ഒരുക്കളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.





Tags:    

Similar News