കൊച്ചിയില്‍ ആയുധങ്ങളുമായി പോയ കരസേനയുടെ ട്രക്കും കാറും കൂട്ടിയിടിച്ചു

തേവര- കുണ്ടന്നൂര്‍ പാലത്തില്‍ എതിരേ വന്ന കാറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.

Update: 2020-08-27 05:02 GMT
അപകടത്തില്‍ തകര്‍ന്ന കാര്‍

കൊച്ചി: ആയുധങ്ങളുമായി മധ്യപ്രദേശ് ജബല്‍പൂരിലേയ്ക്ക് പോയ കരസേനയുടെ ട്രക്ക് കൊച്ചിയില്‍ അപകടത്തില്‍പെട്ടു. തേവര- കുണ്ടന്നൂര്‍ പാലത്തില്‍ എതിരേ വന്ന കാറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സേനാംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല.

കപ്പല്‍മാര്‍ഗം കൊച്ചി തുറമുഖത്തെത്തിയ ആയുധങ്ങള്‍ ജബല്‍പൂരിലെ ആയുധസംഭരണ ശാലയിലേക്ക് കൊണ്ടുപോവുംവഴിയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് പോലിസും നാവികസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്ത ആയുധങ്ങളടങ്ങിയ വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി.  

Tags:    

Similar News