കെവിന് വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം; പോലിസ് കേസെടുത്തു
37ാം സാക്ഷി രാജേഷിനെയാണ് കേസിലെ ആറാം പ്രതി മനു, 13ാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
കോട്ടയം: കെവിന് വധക്കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദിച്ചതായി പരാതി. 37ാം സാക്ഷി രാജേഷിനെയാണ് കേസിലെ ആറാം പ്രതി മനു, 13ാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. സംഭവത്തില്‍ പുനലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 13ാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് 37ാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്. പരാതിയെത്തുടര്‍ന്ന് പുനലൂര്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ ആറ് സാക്ഷികളുടെ വിസ്താരമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്.