മാധ്യമ പ്രവര്‍ത്തകരുടെ മാസ്‌ക് മാറ്റിച്ച നടപടി അപലപനീയം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍

ഏതു നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ആരുടെ ഭാഗത്തു നിന്നായാലും ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

Update: 2022-06-12 16:09 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ധരിച്ചിരുന്ന മാസ്‌ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏതു നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ആരുടെ ഭാഗത്തു നിന്നായാലും ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയായെ ഇതിനെ കാണാനാവൂ. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഏതു പരിപാടിയും നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പുവരുത്തണം.

മാധ്യമപ്രവര്‍ത്തകരുടെ മാസ്‌ക് മാറ്റി വച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വികരിക്കണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News