തമിഴ്‌നാടില്‍ വരള്‍ച്ച രൂക്ഷം: കേരളത്തില്‍ പച്ചക്കറിക്ക് തീവില

കുടിവെള്ളം ആവശ്യത്തിന് പോലും കിട്ടാത്ത അവസരത്തില്‍ എങ്ങനെ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്

Update: 2019-06-13 05:40 GMT

ചെന്നൈ: തമിഴ്‌നാട് ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ പച്ചക്കറിക്കു വില ഇരട്ടിയായിരിക്കുകയാണ്. മണ്‍സൂണ്‍ കനിഞ്ഞില്ലെങ്കില്‍ വില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുടിവെള്ളം ആവശ്യത്തിന് പോലും കിട്ടാത്ത അവസരത്തില്‍ എങ്ങനെ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കേരളത്തിലേക്ക് കൂടുതലായി പച്ചക്കറി കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉള്‍പ്പടെയുള്ള വിപണികളെയും വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. പച്ചക്കറിക്ക് പുറമേ നെല്ല്, കരിമ്പ്, പൂവ് കൃഷികളെയും ജലക്ഷാമം ബാധിച്ച് തുടങ്ങി. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പച്ചക്കറി വരവ് കുറഞ്ഞതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.


Tags: