പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സിബി ഐ അന്വേഷണം വേണമെന്ന ഹരജി വിശദമായ വാദത്തിനു ശേഷം കോടതി വിധി പറയാന്‍ മാറ്റി

Update: 2020-03-13 08:12 GMT

കൊച്ചി; കേരള പോലിസിന്റെ പക്കല്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിയെ വിമര്‍ശിച്ച് ഹൈക്കോടതി. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.വെടിയുണ്ടകള്‍ കാണാതായതിനെകുറിച്ച് സിഎജി ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട് നല്‍കിയതായി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ഭരണഘടന പ്രകാരം കേരള നിയമസഭയ്ക്കാണ് റിപോര്‍ട് കൈമാറേണ്ടിയിരുന്നതെന്നും ഇതിന് വിപരീതമായി ഏതു സാഹചര്യത്തിലാണ് സിഎജി ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട് നല്‍കിയതെന്നും കോടതി ചോദിച്ചു.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സിബി ഐ അന്വേഷണം വേണമെന്ന ഹരജി വിശദമായ വാദത്തിനു ശേഷം കോടതി വിധി പറയാന്‍ മാറ്റി.

Tags:    

Similar News